തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി തലസ്ഥാനത്തെത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
പി സി വിഷ്ണുനാഥ്, എം ലിജു, കെ പ്രവീണ്‍കുമാര്‍, പഴകുളം മധു, കെ ജയന്ത്, ടി സിദ്ദിഖ് തുടങ്ങിയവരാണ് അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്.
പാര്‍ട്ടി തീരുമാനം ശിരസാവഹിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. പാർട്ടി ഒരു അന്തിമ തീരുമാനം എടുത്താൽ അതനുസരിച്ചു മുന്നോട്ട് പോവുക എന്നുള്ളതാണ്.
അതാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്വം. കെ സി പക്ഷമെന്ന പക്ഷമില്ല. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിച്ച്, ജനങ്ങളുടെ പ്രതീക്ഷയനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
