തൃശൂർ: തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കിൽ ഒരൊറ്റ പ്രമാണം വെച്ച് നിരവധി വായ്പകൾ എടുത്തതിന്റെ തെളിവുകൾ പുറത്ത്. സിപിഐ നേതാവ് എൻ ഭാസുരാംഗൻ എട്ട് വർഷത്തിനിടെ പല തവണയായി 3 കോടി 20 ലക്ഷം രൂപ വായ്പ എടുത്തത് 14 സെൻറ് വസ്തുവിൻറെ ഒരൊറ്റ ആധാരം വെച്ചാണ്.
എടുത്ത വായ്പകൾ തിരിച്ചടയ്ക്കാതെ അടുത്ത വായ്പ അതേ ആധാരത്തിൽ ഗഹാൻ ചെയ്ത് നൽകാൻ മാറനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിലും ഒരു തടസ്സവുമുണ്ടായില്ല.
ഭാസുരാംഗന്റെ മകൻ അഖിൽജിത്തിന്റെ പേരിൽ എടുത്ത വായ്പകളൊന്നും തിരിച്ചടയ്ക്കാതെ എട്ട് തവണയായി ഒരു കോടി രൂപയാണ് കണ്ടല ബാങ്കിൽ നിന്ന് വായ്പ എടുത്തത്.
സഹകരണ വകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സഹകരണ ബാങ്കിൽ ഒരൊറ്റ ഈട് വെച്ച് നിരവധി വായ്പകളാണ് നൽകിയത്. ബാങ്ക് പ്രസിഡണ്ടും സിപിഐ നേതാവുമായ എൻ ഭാസുരാംഗൻറെ അടുപ്പക്കാരും പരിചയക്കാരുമാണെങ്കിൽ ഭൂമിയുടെ മാർക്കറ്റ് വില പോലും നൽകാതെ ഒരു ആധാരത്തിൽ പലതവണയായി വായ്പകൾ നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്