കനകക്കുന്ന് കൊട്ടാരത്തിന്റെ ചരിത്രസ്മാരക പദവി ഇല്ലതാക്കിയെന്ന് റിപ്പോർട്ട്

JULY 27, 2025, 9:39 PM

 തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ കീഴിൽ കനകകുന്ന് കൊട്ടാരത്തിൽ നടത്തിയ അശാസ്ത്രീയ നവീകരണം കൊട്ടാരത്തിന്റെ ചരിത്രസ്മാരക പദവി ഇല്ലാതാക്കി. പുരാവസ്തു വകുപ്പാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. 

കൊട്ടാരത്തെ പുരാവസ്തു സ്മാരകമായി പ്രഖ്യാപിക്കാനുള്ള വിദൂര സാധ്യത പോലും ഇനി ഇല്ലെന്നാണ് പുരാവസ്തു വകുപ്പിന്‍റെ നിലപാട്. ഇക്കാര്യം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ കോബ്രഗഡെ ഹൈക്കോടതിയെ അറിയിച്ചു. 

ട്രാവൻകൂർ ഹെറിറ്റേജ് ,നൈറ്റ് ലൈഫ് പദ്ധതികൾക്ക് കീഴിയിൽ കോടികൾ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

vachakam
vachakam
vachakam

ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് നിർമിച്ചതാണ് കനകക്കുന്ന് കൊട്ടാരം. നിലവില്‍ ടൂറിസം വകുപ്പിന് കീഴിലാണ്. നൈറ്റ് ലൈഫ് പദ്ധതിയുടെയും ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതിയുടെ പേരില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് തിരിച്ചടിച്ചത്. 

ഇറ്റാലിയൻ തറക്ക് പകരം വെട്രിഫൈഡ് ടൈലുകളും  സുർക്കി ലൈമിനു പകരം സിമന്റ്  കോൺക്രീറ്റ് മിശ്രിതങ്ങളും ഉപയോഗിച്ച് നടത്തിയ നവീകരണം മാനദണ്ഡങ്ങളുടെ ലംഘനമാണ്. കനകക്കുന്ന് കൊട്ടാരം സംരക്ഷിത പൈതൃക സ്‌മാരകമല്ലെങ്കിൽ പോലും നവീകരണം നടത്തേണ്ടത് ആർട്ട് ആൻഡ് ഹെറിറ്റേജ് കമീഷന്‍റെ കൂടി ഉത്തരവാദിത്തത്തിലാണ്. അതും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പരാതിക്കാരന്‍റെ വാദം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam