ശോഭനയടക്കം 3 പേർക്ക് 5 വർഷം മുൻപ് പ്രഖ്യാപിച്ച ഡി.ലിറ്റ് ബിരുദങ്ങൾ വിതരണം ചെയ്യാതെ കാലടി സർവകലാശാല; കാരണം ഇതാണ് 

FEBRUARY 9, 2026, 9:35 PM

കൊച്ചി: അഞ്ച് വർഷം മുൻപ് പ്രഖ്യാപിച്ചിരുന്ന ഡി.ലിറ്റ് ബിരുദങ്ങൾ ഇനിയും വിതരണം ചെയ്യാതെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. നടി ശോഭന, സംസ്കൃത പണ്ഡിതൻ ഡോ. എൻ.പി. ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞൻ ടി.എം. കൃഷ്ണ എന്നിവരെ ആദരിക്കാൻ 2021-ലാണ് സർവകലാശാല തീരുമാനിച്ചിരുന്നത്. 

എന്നാൽ ചടങ്ങിനായി ഗവർണറുടെ സമയം ലഭിക്കാത്തതിനെ തുടർന്ന് അത് മാറ്റിവെച്ചതായും പിന്നീട് വിഷയം മുന്നോട്ട് പോയില്ലെന്നുമാണ് മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ടിന്റെ വിശദീകരണം. ഇതിനിടെ സർവകലാശാല ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിലവിൽ ഡി.ലിറ്റ് ബിരുദ വിതരണത്തെ കുറിച്ച് ചിന്തിക്കുന്ന സാഹചര്യമില്ലെന്നും നിലവിലെ വൈസ് ചാൻസലർ ഡോ. കെ. ഗീതാകുമാരി വ്യക്തമാക്കി.

സംസ്കൃത സാഹിത്യത്തിലും ഗവേഷണ രംഗത്തുമുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഡോ. എൻ.പി. ഉണ്ണിയെ ആദരിക്കാൻ തീരുമാനിച്ചത്. ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ടി.എം. കൃഷ്ണയ്ക്കും ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തുമുള്ള സംഭാവനകൾ പരിഗണിച്ച് നടി ശോഭനയ്ക്കും ഡി.ലിറ്റ് നൽകുമെന്നായിരുന്നു പ്രഖ്യാപനം.

vachakam
vachakam
vachakam

ഡോ. എൻ.പി. ഉണ്ണി കേരളത്തിന്റെ സാംസ്കാരിക, ആത്മീയ, തത്വശാസ്ത്ര മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിയാണ്. ടി.എം. കൃഷ്ണ കർണാടക സംഗീതത്തിലെ പ്രമുഖ ഗായകരിൽ ഒരാളാണ്. ശോഭന ഇരട്ട ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും സംസ്ഥാന പുരസ്കാര ജേതാവുമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam