കണ്ണൂരിൽ റിസ്ക് വേണ്ട; കടന്നപ്പള്ളിക്ക് തന്നെ ടിക്കറ്റ് 

FEBRUARY 12, 2026, 10:15 PM

കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ വീണ്ടും കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർഥി ആക്കാൻ എൽഡിഎഫ് ആലോചന. തുടർച്ചയായ മൂന്നാം തവണയാണ് കടന്നപ്പള്ളിയെ കണ്ണൂരിൽ പരിഗണിക്കുന്നത്.

മണ്ഡലം നിലനിർത്താൻ 82കാരനായ കടന്നപ്പള്ളി അനിവാര്യൻ ആണെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും ഏറ്റവും വിശ്വസ്തനായ ഘടക കക്ഷി നേതാക്കളിലൊരാളാണ് കടന്നപ്പള്ളി രാമചന്ദ്രന്‍.

കണ്ണൂര്‍ മണ്ഡലത്തിലും സംസ്ഥാനത്തുടനീളം കടന്നപ്പള്ളിക്ക് പ്രായഭേദമന്യേ സ്വാധീനമുണ്ടെന്നും ഇത് വോട്ടായി മാറുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. നിലവില്‍ കടന്നപ്പള്ളി തിരുവനന്തപുരത്ത് ചികിത്സയിലാണ്.

vachakam
vachakam
vachakam

ആരോഗ്യപ്രശ്നങ്ങള്‍ മാറിയാല്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരിലെത്തുമെന്നും വീണ്ടും പരിപാടികളില്‍ സജീവമാകുമെന്നും നേതാക്കള്‍ പറയുന്നു. വികസന മുന്നേറ്റ ജാഥയിലും കടന്നപ്പള്ളി പങ്കെടുക്കുമെന്നും നേതാക്കള്‍ പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam