പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒരുമിച്ചാണ് മത്സരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
കഴിഞ്ഞ തവണ ഷാഫി പറമ്പിലിനെ വിജയിപ്പിക്കാൻ കൂടുതൽ ശ്രമിച്ചത് സിപിഎമ്മാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേരും ഒരുമിച്ചാലും എൻഡിഎ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് ഇന്ത്യ മുന്നണി സഖ്യമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഷാഫി പറമ്പിലിനെ വിജയിപ്പിക്കാന്‍ സിപിഎമ്മുകാരാണ് കൂടുതല്‍ ശ്രമിച്ചത്.
ഇത്തവണയും ആത്മഹത്യാപരമായ നിലപാടിന് സിപിഎം തയ്യാറാകുമോയെന്ന കാര്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്. രണ്ട് പേരും ഒരുമിച്ച് വന്നാലും എന്‍ഡിഎ പാലക്കാട് വിജയം നേടുമെന്നതില്‍ സംശയമില്ല', കെ സുരേന്ദ്രന്‍ പറഞ്ഞു.
വയനാട് ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് പേരുടെ പട്ടിക അയച്ചിട്ടുണ്ട്. ഈ പട്ടികയില്‍പ്പെട്ട ഒരാള്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യതയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പും അടുത്ത മാസം 13ന് നടക്കും. വോട്ടെണ്ണല്‍ 23നാണ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്