തൃശൂര്‍: വി ഡി സതീശനായി മുസ്‌ലിം ലീഗ് സമ്മര്‍ദ്ദം ചെലുത്തിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നിയുക്ത എംഎല്‍എ കെ മുരളീധരന്‍. പാണക്കാട് തലയില്‍ മുണ്ടിട്ട് പോയ വിദ്വാന്മാരാണ് തങ്ങളെ കുറ്റം പറയുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു.
തങ്ങള്‍ പരസ്യമായാണ് പാണക്കാട് പോകുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.
വി ഡി സതീശനായി ലീഗ് സമ്മര്‍ദ്ദം ചെലുത്തിയതില്‍ വിമര്‍ശനവുമായി ബിജെപിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനും അടക്കം രംഗത്തെത്തിയിരുന്നു.
രമേശ് ചെന്നിത്തലയെ പോലുള്ള ആള്‍ ക്യാബിനറ്റില്‍ ആവശ്യമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണാണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
