സീറ്റ് ഉറപ്പെന്ന് കെ.സി. വേണുഗോപാൽ വിളിച്ച് അറിയിച്ചു; രാജി പിൻവലിക്കാൻ സന്നദ്ധത അറിയിച്ച് അലോഷ്യസ് സേവ്യർ

MARCH 19, 2026, 6:04 AM

കൊച്ചി: സീറ്റ് ഉറപ്പെന്ന് പറഞ്ഞ് കെ.സി. വേണുഗോപാൽ വിളിച്ച് അറിയിച്ചതോടെ രാജി പിൻവലിക്കാൻ സന്നദ്ധത അറിയിച്ച് അലോഷ്യസ് സേവ്യർ.

എന്നാൽ, രാജി നൽകിയെന്ന വാർത്തകൾ തള്ളി അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് ചുമതലയിൽ നിന്നും രാജി നൽകിയെന്ന വാർത്തകൾ അവാസ്തവമാണ് എന്നാണ് അലോഷ്യസ് സേവ്യർ പ്രതികരിച്ചത്.

അലോഷ്യസ് സേവ്യറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

vachakam
vachakam
vachakam


KSU സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയെന്ന വാർത്തകൾ അവാസ്തവം.

കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ ആയനാൾ മുതൽ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില....!

vachakam
vachakam
vachakam

പ്രവർത്തനം ആകെയും സംഘടനക്ക്‌ വേണ്ടിയായിരുന്നു...!

ഇടുക്കിയുടെ മലയോര മേഖലയിൽ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു...!

ഓരോ വാക്കിലും നോക്കിലും പ്രവർത്തിയിലും കെഎസ്‍യു വിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം...!

vachakam
vachakam
vachakam

എന്റെ സഹപ്രവർത്തകർ പോലീസിന്റെ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാൽ വേട്ടയാടാപെടുമ്പോഴും...!

സഹപ്രവർത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാൻ മുൻപോട്ട് പോയത്...!

വാർത്തകൾ ഇപ്പോളാണ് ശ്രദ്ധയിൽ പെട്ടത്, വാർത്തകൾ അല്ലല്ലോ വസ്തുതകൾ...!

എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‍യു...!

എന്നിലെ ജീവ ശ്വാസമാണ് എന്റെ പാർട്ടി...!


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam