കവടിയാർ കൊട്ടാരത്തിലെ ആഭരണ മോഷണം; അന്വേഷണം കേരളത്തിന് പുറത്തേക്ക്

MARCH 20, 2026, 8:53 PM

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ കേസിൽ അന്വേഷണം കേരളത്തിന് പുറത്തും വ്യാപിപ്പിച്ചതായി റിപ്പോർട്ട്. ആഭരണങ്ങൾ കേരളത്തിന് പുറത്തേക്ക് കടത്തിയോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. 

പൗരാണിക ആഭരണങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണമാണ് നടക്കുന്നത്. ഇതിനായി ചെന്നൈ, ബെംഗളൂരു നഗരങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടപടികൾ തുടരും. സമാന മോഷണങ്ങളുടെ വിവരങ്ങളും നേരത്തെ ഇവിടങ്ങളിലെ ഇടപാടുകാരെക്കുറിച്ചും അന്വേഷണം നടത്തും.

കോണ്ടക്റ്റ് വിവരങ്ങൾ, ഒക്ടോബർ-നവംബർ മാസങ്ങളിലെ ഫോൺ കോൾ രേഖകൾ എന്നിവ സംഭവത്തിൽ നിർണായകമാണ്. കൊട്ടാരത്തിലെത്തുന്ന സ്ഥിരം സന്ദർശകരെയും യൂട്യൂബർമാരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

മോഷണം പോയത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ സ്വന്തം കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിലാണ് സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ ആണ്. ഒക്ടോബർ-നവംബർ അവസരത്തിൽ അലമാര തുറന്നപ്പോൾ ഇവ കാണാതായതായി ശ്രദ്ധയിൽ പെട്ടു. പെരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam