എറണാകുളം: പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ നിഷാദ് ഹൈക്കോടതിയില്‍.
പൊലീസിനെ ബോംബ് എറിഞ്ഞ കേസിലെ ശിക്ഷാവിധി തടയണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ ഹൈക്കോടതി പ്രോസിക്യൂഷന് നോട്ടീസ് അയച്ചു. ഡിസംബര്‍ എട്ടിനകം മറുപടി നല്കാന് ഹൈക്കോടതിയുടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ശിക്ഷാവിധി തടയണം എന്ന ആവശ്യത്തില്‍ ഹൈക്കോടതി ഡിസംബര്‍ എട്ടിന് തീരുമാനം എടുക്കും. 20 വര്‍ഷം തടവുശിക്ഷയെ തുടര്‍ന്ന് വി കെ നിഷാദ് ജയിലിലാണ്.
കഴിഞ്ഞ ദിവസം കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ നിഷാദിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ന്യായീകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്