1,60,000 ഡപ്പി അരവണ  കട്ടിയായി: ദേവസ്വം ബോർഡിനു 1.60 കോടി രൂപയുടെ നഷ്ടം 

JANUARY 7, 2026, 12:26 AM

ശബരിമല:  വിതരണത്തിനു തയ്യാറാക്കിയ 1,60,000 ഡപ്പി  അരവണ ജലാംശം കുറഞ്ഞു കട്ടിയായി.  ശർക്കരയ്ക്കു മധുരം കൂടിയതാണു ജലാംശത്തിന്റെ അളവ് കുറഞ്ഞു കട്ടിയാകാൻ കാരണമെന്നു ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നു. 

ഇതുമൂലം  ദേവസ്വം ബോർഡിനു 1.60 കോടി രൂപയുടെ നഷ്ടമുണ്ടായി. കരുതൽ ശേഖരമായി കൂടുതൽ ദിവസം സൂക്ഷിക്കേണ്ടി വന്നാൽ ഉപയോഗശൂന്യമാകാതിരിക്കാൻ പാചക സമയത്തു പരമാവധി ജലാംശം കുറച്ചതാണു കട്ടിയാകാൻ കാരണമെന്നു പറയപ്പെടുന്നു. 

ഭക്ഷ്യസുരക്ഷാ വകുപ്പ് പമ്പയിൽ തയാറാക്കിയ ലബോറട്ടറിയിൽ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയാണു ശർക്കര സന്നിധാനത്തേക്കു കയറ്റി അയയ്ക്കുന്നത്.

vachakam
vachakam
vachakam

അതിനാൽ ഗുണനിലവാരത്തിൽ വ്യത്യാസമുള്ള ശർക്കര എങ്ങനെ സന്നിധാനത്ത് എത്തി എന്നതും അന്വേഷിക്കേണ്ടി വരും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam