തിരുവനന്തപുരം: എസ്യുസിഐ നേതൃത്വത്തിൽ നടക്കുന്ന ആശ വർക്കർമാരുടെ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഐഎൻടിയുസി.
ഐഎൻടിയുസി മുഖമാസികയായ 'ഇന്ത്യൻ തൊഴിലാളി'യിലെ ലേഖനത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ലൈക്കും ഷെയറും ഓണറേറിയവും അല്ല, ആശ വർക്കർമാർക്ക് വേണ്ടത് സ്ഥിര വേതനം എന്ന തലക്കെട്ടിലാണ് ലേഖനം അച്ചടിച്ചിരിക്കുന്നത്.
ഐഎൻടിയുസി യങ്ങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻ്റും കെപിസിസി നയരൂപീകരണ-ഗവേഷണ വിഭാഗം യൂത്ത് കൺവീനറുമായ അനൂപ് മോഹനാണ് ലേഖനം എഴുതിയിരിക്കുന്നത്.
'ആശ തൊഴിലാളികൾക്ക് ഓണറേറിയം വർദ്ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആ സമരം നടന്നുവരുന്നത്. ഓണറേറിയം എന്ന വാക്കിൻ്റെ അർത്ഥം സമ്മാനപ്പൊതി എന്നാണ്. സമൂഹത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മുഴുവൻ പ്രാഥമിക പ്രതിരോധ പ്രവർത്തനങ്ങളും നടത്തിവരുന്ന ആശ പ്രവർത്തകർക്ക് സർക്കാർ തോന്നുംപടി കൊടുക്കുന്ന ഓണറേറിയം എന്ന ഔദാര്യമല്ല വേണ്ടത്.
11-ാം സംസ്ഥാന ശമ്പളകമ്മിഷൻ പ്രകാരം ആരോഗ്യവകുപ്പിലെ സർക്കാർ ജീവനക്കാർ ചെയ്യുന്ന അതേ സ്വഭാവത്തിലും അതിനേക്കാൾ പ്രയാസകരമായ സാഹചര്യത്തിലും ജോലിചെയ്യുന്ന ആശ തൊഴിലാളികൾക്ക് സ്ഥിരം വേതനമെന്ന ഭരണഘടനാപരമായ ഉറപ്പും അവകാശവുമാണ് വേണ്ടതെന്ന ബോധ്യം കേരളത്തിലെ ഐഎൻടിയുസി പ്രസ്ഥാനത്തിനുണ്ടെന്നാ'ണ് ലേഖനം വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്