വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും ദൗത്യം തുടരാൻ നിര്‍ദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. തെരച്ചിൽ നിർത്തി സംഘം മടങ്ങാൻ ഒരുങ്ങുമ്പോഴായിരുന്നു നിർദ്ദേശം.
അതേസമയം രക്ഷാ ദൗത്യം അവസാനിപ്പിച്ചു ചിലയാളുകൾ മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. ഫ്ലഡ് ലൈറ്റ് അടക്കം ക്രമീകരിച്ച് രാത്രിയും തെരച്ചില്‍ തുടരും എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ ആദ്യം ലഭിച്ച സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നുള്ളതാകാൻ സാധ്യത ഇല്ലെന്ന് വിദഗ്ധര്‍ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം. പാമ്പില്‍ നിന്നോ തവളയില്‍ നിന്നോ ആകാം സിഗ്നല്‍ എന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, ശക്തിയേറിയ സിഗ്നല്‍ ലഭിച്ചത് കൊണ്ട് റഡാര്‍ പരിശോധന സംഘത്തിലെ മലയാളി ഉയര്‍ത്തിയ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് സംശയങ്ങൾ ബാക്കിയാക്കി തെരച്ചില്‍ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്