തിരുവനന്തപുരം: നിരവധി കേസുകളിൽ തെളിവ് കണ്ടെത്തിയ കല്യാണി എന്ന പോലീസ് നായയുടെ മരണത്തിൽ ദുരൂഹത.
നായ വിഷം കഴിച്ചാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ വെളിപ്പെടുത്തിയതോടെയാണ് ദുരൂഹത വ്യക്തമായത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ നായയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൂന്തുറ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇൻസ്പെക്ടര്‍ റാങ്കിലുള്ള കല്യാണി ഇക്കഴിഞ്ഞ ഇരുപതിനാണ് ചത്തത്. സിറ്റി പൊലീസ് ഡോഗ് സ്ക്വാഡ് അംഗമായിരുന്ന കല്യാണിക്ക് എട്ടുവയസായിരുന്നു. പരിശീലനം കഴിഞ്ഞ് 2015 ലാണ് സേനയുടെ ഭാഗമായത്. പ്രവര്‍ത്തന മികവുകൊണ്ട് സേനയ്ക്കുള്ളിലും പുറത്തും കല്യാണിക്ക് നിരവധി ആരാധകരാണുണ്ടായിരുന്നത്.
അതിനിടെ പൊലീസ് നായ ചത്ത സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടി. പൂന്തുറ ഡോഗ് സ്ക്വാഡ് എസ്‌ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി. ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവിറങ്ങി.
സംസ്ഥാന പൊലീസ് മേധാവിയുടെ 2021 വര്‍ഷത്തെ എക്‌സലന്‍സ് പുരസ്‌കാരവും കല്യാണിക്ക് ലഭിച്ചിട്ടുണ്ട്.10 ഓളം ഗുഡ് സര്‍വീസ് എൻട്രി എന്ന അപൂര്‍വ്വ നേട്ടവും കല്യാണി സ്വന്തമാക്കിയിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്