കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോയ സംഭവം; പ്രതി ഇപ്പോഴും കാണാമറയത്ത്

JUNE 9, 2026, 10:10 PM

പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോയ പ്രതി ഇപ്പോഴും കാണാമറയത്ത് തന്നെ.സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

തിങ്കളാഴ്ച പുലർച്ചെയാണ് പാലക്കാട് നഗരത്തിലെ പൊലീസുകാരെയും കെഎസ്ആർടിസി ജീവനക്കാരെയും വട്ടം കറക്കുന്ന സംഭവമുണ്ടായത്. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ് എടുത്ത് ഒരാൾ നഗരഹൃദയത്തിലൂടെ കറങ്ങിയ ശേഷം തോന്നിയിടത്ത് ബസ് ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.സിസിടിവികൾക്ക് മുഖം കൊടുക്കാതെയാണ് കിലോമീറ്ററുകളോളം പ്രതി ബസ്സുമായി കറങ്ങിയത്. 

അതേസമയം, ഇയാൾക്ക് പാലക്കാട് നഗരത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നാണ് വിലയിരുത്തുന്നത്. കെഎസ്ആർടിസി സ്‌റ്റാൻഡിൽ മറ്റൊരാൾക്കൊപ്പം ഒരു ബൈക്കിലാണ് പ്രതി വന്നിറങ്ങിയത്. നേരെയെത്തി നിർത്തിയിട്ടിരുന്ന ബസ് സ്റ്റാർട്ടാക്കി എടുത്തുകൊണ്ട് പോകുകയായിരുന്നു.കെഎസ്ആർടിസിയോട് മുൻ വിരോധമുള്ള ആരോ കരുതിക്കൂട്ടി ബസ് കടത്തിയെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam