തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തിയതായി റിപ്പോർട്ട്. ഒരു ദിവസം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്. ശനിയാഴ്ച രാത്രിയോടെ മന്ത്രി വീണ ജോർജാണ് കുഞ്ഞിനെ ലഭിച്ച വിവരം സമൂഹമാധ്യത്തിലൂടെ അറിയിച്ചത്.
അതേസമയം ഈ വർഷം ഇതുവരെ 15 കുട്ടികളെയാണ് തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അടുത്തിടെ അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങളെ സന്ദർശിച്ചിരുന്നെന്നും ബന്ധുക്കള്‍ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും നല്‍കുമെന്നും വീണ ജോർജ് വ്യക്തമാക്കി.
നവരാത്രി ദിനത്തില്‍ ലഭിച്ച കുഞ്ഞിന് നവമി എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്