പാലക്കാട്: ഒറ്റപ്പാലം മോട്ടോർ വാഹന വകുപ്പിലെ എ എം വി ഐയും നടനുമായ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.
ഒറ്റപ്പാലം ജോയിന്‍റ് ആർ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കാസർകോട് സ്വദേശി എം മണികണ്ഠനെയാണ് സസ്‌പെൻഡ് ചെയ്‌തത്.
കഴിഞ്ഞ മാസം മണികണ്ഠന്‍റെ ഒറ്റപ്പാലത്തെ വാടക വീട്ടിലും കാസർകോടുള്ള വീട്ടിലും എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ പരിശോധന നടത്തിയിരുന്നു. നടപടി വീട്ടിൽ നിന്ന് 1,90000 രൂപ പിടികൂടിയതിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്‍റെ നടപടി ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്