കെ. കരുണാകരൻ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ബിജെപിയിലായിരുന്നേനെയെന്ന് പത്മജ വേണുഗോപാൽ

MARCH 25, 2026, 4:27 AM

കെ. കരുണാകരനെക്കുറിച്ച് ശ്രദ്ധേയമായ പരാമർശം നടത്തി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ രംഗത്ത്. തന്റെ പിതാവ് ഇപ്പോൾ ജീവിച്ചിരുന്നുവെങ്കിൽ ബിജെപിയിൽ ചേർന്നേനെയെന്ന അഭിപ്രായമാണ് പത്മജ പങ്കുവച്ചത്. അച്ഛന്റെ അനുഗ്രഹം എപ്പോഴും തനിക്കൊപ്പമുണ്ടെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കൈ ചിഹ്നത്തിൽ മത്സരിച്ചിരുന്നെങ്കിലും, ഇത്തവണ ബിജെപിയുടെ താമര ചിഹ്നത്തിലാണ് പത്മജ മത്സരിക്കുന്നത്.

ബിജെപിയിൽ പ്രവർത്തകരുടെ പിന്തുണ ശക്തമാണെന്നും, പ്രചാരണ കാര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുവെന്നും പത്മജ വ്യക്തമാക്കി.

vachakam
vachakam
vachakam

കോൺഗ്രസിനെയും ബിജെപിയെയും തമ്മിൽ താരതമ്യം ചെയ്തും അവര്‍ സംസാരിച്ചു. കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നത് തന്നെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ അവർ, ബിജെപിയിൽ അത്തരത്തിലുള്ള സമ്മർദ്ദം കുറവാണെന്നും കൂട്ടിച്ചേർത്തു. പ്രവർത്തകർ നിർദ്ദേശിക്കുന്ന രീതിയിൽ മുന്നോട്ട് പോകുന്നത് എളുപ്പമാണെന്നും, അതിനാൽ പ്രചാരണത്തിൽ ആത്മവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

ജനങ്ങൾ നല്ല പിന്തുണയാണ് നൽകുന്നതെന്നും, ‘ലീഡറുടെ മകൾ’ എന്ന നിലയിൽ പലരും വോട്ട് ചെയ്യണമെന്ന് പറയുന്നതും പ്രചാരണത്തിന് അനുകൂലമാണെന്നും പത്മജ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam