ഭാര്യ മോഷണ കേസിൽ റിമാൻഡിലായി: മനോവിഷമത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

FEBRUARY 22, 2026, 10:31 PM

കൊല്ലം: ഭാര്യ മോഷണ കേസിൽ റിമാൻഡിലായ മനോവിഷമത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു.  പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ റഫീഖ് (41)ആണ് മരിച്ചത്. 

 അഞ്ചലിലെ സ്വകാര്യ ബസ്സിൽ വച്ച് കുട്ടിയുടെ സ്വർണ്ണകൊലുസ് മോഷ്ടിച്ച കേസിൽ റഫീക്കിന്റെ ഭാര്യ സബീന പൊലീസിന്റെ പിടിയിലായത്.

ചോദ്യം ചെയ്യുന്നതിനിടയിൽ സ്വർണ്ണ കൊലുസ് സബീനയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിന്റെ അപമാന ഭാരത്താൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു റഫീക്ക്.

vachakam
vachakam
vachakam

 മകനെ ഭാര്യവീട്ടിൽ കൊണ്ടാക്കിയശേഷമായിരുന്നു ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

50 ശതമാനത്തിലേറെ പൊള്ളലേറ്റ റെഫീഖിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ചികിത്സ വൈകുന്നേരത്തോടെയാണ് മരിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam