കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കാരന്തൂർ മർകസിൽ അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണങ്ങൾക്ക് പുറമെ സമകാലിക സാമൂഹ്യ സാഹചര്യങ്ങളും കേരളത്തിന്റെ സമഗ്ര വികസിനത്തിനായി സർക്കാർ നിർവഹിക്കുന്ന പദ്ധതികളും സംസാര വിഷയമായി.
ലഹരി മാഫിയയുടെ വേരറുക്കാനായി ആഭ്യന്തര വകുപ്പും കേരള പോലീസും സംയുക്തമായി ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻദി നാർക്കോ ഹണ്ട് ' ക്യാമ്പയിന് പിന്തുണ ഉണ്ടാവണമെന്ന് മന്ത്രി അഭ്യർത്ഥ ിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കീഴ് ഘടകങ്ങളുടയും മർകസ് ഉൾപ്പെടയുള്ള സ്ഥാപനങ്ങളുടെയും സഹകരണവും പങ്കാളിത്തവും പദ്ധതിക്ക് ഉണ്ടാവുമെന്ന് കാന്തപുരം ഉറപ്പുനൽകി. ഗ്രാൻഡ് മുഫ്തിയെ 'തൂഫാൻ വാരിയറായി' പ്രഖ്യാപിച്ച് മന്ത്രി ബാഡ്ജ് അണിയിക്കുകയും ഫ്ളാഗ് കൈമാറുകയുമുണ്ടായി.
അതിഥി തൊഴിലാളികളും വിദ്യാർത്ഥികളും അധിവസിക്കുന്ന സംസ്ഥാനം എന്ന നിലയിൽ തൂഫാൻ കാമ്പയിൻ പ്രവർത്തനം മലയാളത്തിന് പുറമെയുള്ള ഭാഷകളിലും വ്യാപിപ്പിക്കണമെന്നും ലഹരിയുടെ അന്യസംസ്ഥാന വേരുകൾ കണ്ടെത്താൻ ഇത് സഹായകമാകുമെന്നും കാന്തപുരം നിർദേശം മുന്നോട്ട് വെച്ചു. ഉത്തരമേഖല ഐ.ജിയും തൂഫാൻ നോഡൽ ഓഫീസറുമായ പുട്ട വിമലാദിത്യയെ അപ്പോൾ തന്നെ മന്ത്രി ഈ നിർദേശം അറിയിച്ചു.
കൂടിക്കാഴ്ചയിൽ എം.കെ. രാഘവൻ എം.പി, ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി, ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ അഡ്വ. കെ. പ്രവീൺ കുമാർ, എം.എൽ.എമാരായ കെ.ജയന്ത്, എം.എ. റസാഖ് മാസ്റ്റർ, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവർ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
