ദ്വാരപാലക പീഠം കണ്ടെത്തിയ വിവരം കോടതിയെ അറിയിക്കും

SEPTEMBER 28, 2025, 7:55 PM

പത്തനംതിട്ട: ഹൈക്കോടതി ഇന്ന് ശബരിമലയിലെ സ്വർണ്ണപ്പാളി കേസ്  വീണ്ടും പരിഗണിക്കും.

ദ്വാരപാലക ശിൽപ്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്പോൺസറുടെ ബന്ധുവിൽ നിന്ന് കണ്ടെത്തിയ വിവരവും ദേവസ്വം കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

നേരത്തെ ഹർജി പരിഗണിച്ച കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ 4 കിലോയോളം കുറഞ്ഞുവെന്നതിലാണ് കോടതി പ്രധാനമായും ചോദ്യങ്ങൾ ഉന്നയിച്ചത്.

vachakam
vachakam
vachakam

ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എസ് പി റാങ്കിലുള്ള ചീഫ് വിജിലൻസ് ഓഫീസർക്കാണ് കോടതി നിർദ്ദേശപ്രകാരം അന്വേഷണ ചുമതല. ഭാരം കുറഞ്ഞതടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam