അനാശാസ്യകേന്ദ്രത്തിലെത്തുന്ന ഇടപാടുകാരനെതിരെ ‘പ്രേരണ’ കുറ്റം ചുമത്താൻ സാധിക്കില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി

FEBRUARY 21, 2026, 10:36 PM

കൊച്ചി: അനാശാസ്യകേന്ദ്രത്തിലെത്തുന്ന ഇടപാടുകാരനെതിരെ ‘പ്രേരണ’ കുറ്റം ചുമത്താൻ സാധിക്കില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി. കോട്ടയം സ്വദേശിക്കെതിരെ അനാശാസ്യ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സി. പ്രദീപ് കുമാർ ആണ് വിധി പ്രസ്താവിച്ചത്.

കഴിഞ്ഞ വർഷം എറണാകുളം ഗാന്ധിനഗറിലെ വാടകവീട്ടിൽ നടന്ന റെയ്ഡിലാണ് പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടിയത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന കോട്ടയം സ്വദേശിക്കെതിരെയും കേസെടുത്തു. യുവതികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചതും അവരെ കേന്ദ്രത്തിലെത്തിച്ചതും ഹർജിക്കാരനല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ, അനാശാസ്യകേന്ദ്രത്തിൽ നിന്ന് 50 മീറ്റർ അകലെയൊരു കുരിശുപള്ളി ഉള്ളതിനാൽ പൊതുസ്ഥലത്തിന് സമീപമാണെന്ന വകുപ്പ് ബാധകമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഈ വാദം കോടതി തള്ളിക്കളഞ്ഞു. അവിടെ ആരാധനാകർമ്മങ്ങൾ നടക്കുന്നില്ലാത്തതിനാൽ അതിനെ പൊതുആരാധനാലയമായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ, ഹർജിക്കാരനുമേൽ ചുമത്തിയ കേസുകൾ കോടതി റദ്ദാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam