കൊച്ചി: ഒറ്റപ്പെയ്ത്തിൽ എറണാകുളം സൗത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട്.
സ്റ്റാൻഡിൽ ബസ് നിർത്തിയിടുന്ന ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കിയെന്ന അധികൃതരുടെ അവകാശവാദം ഇതോടെ പൊളിഞ്ഞു.
മഴക്കാലത്തെ നേരിടാൻ വേണ്ടി നവീകരിച്ച ബസ് സ്റ്റാൻഡ് ആണ് പുലർച്ചെ പെയ്ത മഴയിൽ വെള്ളത്തിലായത്.
പുലച്ചെ പെയ്ത മഴയിൽ നഗരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ജില്ലയിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
