തിരുവനന്തപുരം: മലയോര മേഖലയിൽ ഉള്‍പ്പെടെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനെ തുടര്‍ന്നും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിലാലും തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോട ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചതായി റിപ്പോർട്ട്.
പൊന്മുടിക്ക് പുറമെ കല്ലാര്‍-മീൻമുട്ടി, പാലോട്-മങ്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. മഴയെ തുടര്‍ന്ന് പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
അതേസമയം ഡിസംബറായതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോടമഞ്ഞിൽ പുതച്ചുനിൽക്കുന്ന പൊന്മുടിയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികള്‍ എത്തുന്നതും ഡിസംബറിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്