വാൻ ഹായിയിലെ തീ ഭാഗികമായി അണച്ചു 

JUNE 11, 2025, 2:40 AM

കൊച്ചി: ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി അറബിക്കടലിൽ വെച്ച് തീപിടിച്ച  ചരക്കുകപ്പലിലെ തീ ഭാഗികമായി അണച്ചു. 40 ശതമാനം തീ അണയ്ക്കാനായെന്നും പൊട്ടിത്തെറികള്‍ കുറഞ്ഞെന്നും തീരസംരക്ഷണസേന അറിയിച്ചു. 

തീ അണയ്ക്കാന്‍ കൂ‍ടുതല്‍ കപ്പലുകള്‍ നാളെയെത്തും. അപകടമുണ്ടായി 50 മണിക്കൂറിലധികം പിന്നിടുമ്പോഴാണ്  വാങ് ഹായി 503 എന്ന ചരക്കുകപ്പലിലെ തീ ഭാഗികമായെങ്കിലും നിയന്ത്രിക്കാനായത്. 

കോസ്റ്റുഗാർഡിന്‍റെ മൂന്നു കപ്പലുകൾ മണിക്കൂറുകളായി വെളളമൊഴിക്കുന്നുണ്ട്.  പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ ഇതേരീതിയിൽ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും.

vachakam
vachakam
vachakam

 കപ്പലിന് കൂടുതൽ ചെരിവ് സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. പതിനഞ്ച് ഡിഗ്രിവരെയാണ് ഇടതുവശത്തേക്ക് ചെരിവുളളത്.

ഇതിനിടെ കൂടുതൽ കണ്ടെയ്നറുകൾ വെളളത്തിലേക്ക് വീണിട്ടുണ്ട്. വാൻ ഹായ് 503 ന്‍റെ കപ്പൽ കമ്പനി നിയോഗിച്ച സാൽവേജ് ടീം സംഭവസ്ഥലത്തുണ്ട്. തീ പൂർണമായി കെടുത്തിയാൽ മാത്രമേ കണ്ടെയ്നറുകൾ അടക്കം സുരക്ഷിതമാക്കുന്നതിൽ മറ്റുകാര്യങ്ങൾ ആലോചിക്കാനാകൂ.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam