അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വരിന്റെ ജാമ്യം റദ്ദാക്കൽ ഹർജിയിൽ വാദം ഫെബ്രുവരി 17-ന്

FEBRUARY 10, 2026, 7:31 AM

സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ രാഹുൽ ഈശ്വരിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി ഫെബ്രുവരി 17ലേക്ക് മാറ്റി.ഇതോടെ ഹർജിയുടെ വാദം പരിഗണിക്കുന്നത് മൂന്നാം തവണയാണ് മാറ്റിവെക്കുന്നത്. 

പ്രതിഭാഗത്തിന് ആവശ്യമായ മുഴുവൻ രേഖകളും പ്രോസിക്യൂഷൻ കൈമാറിയിട്ടില്ലെന്ന കാരണമാണ് പരിഗണന മാറ്റാൻ കോടതിയെ പ്രേരിപ്പിച്ചത്.ജാമ്യം റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ അത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ രാഹുൽ ഈശ്വരിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

അതേസമയം, തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam