ആലപ്പുഴ ചെങ്ങന്നൂരിൽ ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചതായി റിപ്പോർട്ട്. തമിഴ്നാട് സ്വദേശി വി ഗണേശൻ (48) ആണ് മരിച്ചത്. ചെങ്ങന്നൂര്‍ മിത്രപുഴ ആറാട്ട് കടവിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള എട്ടംഗ സംഘമാണ് ഇവർ എത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനിടെ ഗണേശൻ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കൂടെയുള്ളവര്‍ നോക്കിനിൽക്കെ താഴ്ന്നുപോയ ഗണേശനെ മുക്കാൽ മണിക്കൂറിനുശേഷം അതേസ്‌ഥലത്തു തന്നെയാണ് കണ്ടെത്തിയത്.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബിജെപിക്കെതിരെ വീണ്ടും കിറ്റ് ആരോപണം
ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു
മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ