തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരനെ താൻ ജീവിതത്തിൽ നേരിൽ കണ്ടിട്ടില്ലെന്നും ഇതുവരെ സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്.
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ സ്ഥാനാർഥി സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ പേരുകൾ പരിഗണനയിലുണ്ടെന്നും, അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു. മറ്റു പാർട്ടികളിൽ നിന്ന് വരാൻ താൽപര്യമുള്ളവർക്ക് സ്വാഗതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
