ഗുരുവായൂർ ദേവസ്വം റിക്രൂട്ട്മെന്റ്: നിയമന നടപടികൾ നിർത്തിവെക്കാൻ സുപ്രീം കോടതി നിർദേശം

FEBRUARY 23, 2026, 4:34 AM

ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശിച്ചു സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് നൽകിയത്.

ഇതിന് പിന്നാലെ നിയമന നടപടികൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് ഗുരുവായൂർ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.

ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ ഒഴിവുകളിലേക്കുള്ള നിയമനങ്ങൾക്ക് റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന കേരള ഹൈക്കോടതിയുടെ വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ആ സ്റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നതാണ് ഇന്നത്തെ നിർദേശം.

vachakam
vachakam
vachakam

ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിൽ അടുത്ത മാസം 10-ന് സുപ്രീം കോടതി വിശദമായ വാദം കേൾക്കുമെന്ന് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam