സർക്കാർ ഓഫീസുകൾ 5 ദിവസം മാത്രം; നാളത്തെ മന്ത്രിസഭാ യോഗം നിർണ്ണായകം

MARCH 12, 2026, 9:02 AM

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ അവസാന മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ, കേരളത്തിലെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് നിർണായകം.സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കാനുള്ള നിർണ്ണായക നീക്കത്തിന് നാളെ തീരുമാനമായേക്കും.

ആഴ്ചയിൽ ആറ് പ്രവൃത്തിദിനങ്ങളെന്നതാണ് നിലവിലെ രീതി. ഈ വ്യവസ്ഥ മാറ്റി അഞ്ച് ദിവസമാക്കാനുള്ള ശുപാർശകൾ അടങ്ങിയ ഫയൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. സർവീസ് സംഘടനകളുമായി നടത്തിയ ചർച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.

ആഴ്ച്ചയിൽ അഞ്ച് ദിവസം പ്രവർത്തി ദിവസമാകുമ്പോൾ രണ്ട് ദിവസമാണ് അവധി ലഭിക്കുക. ശനിയാഴ്ചകളടക്കം പൂർണ്ണമായും അവധി നൽകിക്കൊണ്ടാണ് ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ ക്രമീകരിക്കുക. ശനിയാഴ്ചത്തെ അവധി നികത്താനായി പ്രവൃത്തിദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും അധിക സമയം ജോലി ചെയ്യേണ്ടി വരുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ നാളെ മന്ത്രിസഭ തീരുമാനമെടുത്തേക്കും.

vachakam
vachakam
vachakam

നിലവിലെ എട്ട് മണിക്കൂർ ജോലി ഒമ്പത് മണിക്കൂർ ആയി ഉയർത്തണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകളടക്കം ആരും ഇതുവരെ എതിർത്തിട്ടില്ല എന്നാണ് വിവരം. സർവീസ് സംഘടനകളുടെയും സർക്കാർ ജീവനക്കാരുടെയും കാത്തിരിപ്പിന് നാളെ വിരാമമാകുമോ എന്നാണ് കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. അതിനാൽ നാളത്തെ മന്ത്രിസഭാ യോ​ഗം ഏറെ നിർണായകമായിരിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam