തിരുവനന്തപുരം: വിദ്യാർഥികളിൽ വർധിക്കുന്ന സോഷ്യൽ മീഡിയ ആസക്തി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിയമനിർമാണം പരിഗണിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിഷയത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 13ന് പട്ടം സെന്റ് മേരീസ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 15 വർഷത്തിന് ശേഷം പ്ലസ് വൺ പാഠപുസ്തകങ്ങളിൽ പരിഷ്കാരം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ യൂണിഫോം വിതരണത്തിനുള്ള കേന്ദ്ര ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും സംസ്ഥാന സർക്കാർ തന്നെ അത് ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ തീരുമാനം. കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള 1166 കോടി രൂപ ഇപ്പോഴും കുടിശികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
