തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ മാറ്റം. മണിക്കൂറുകൾക്കുള്ളിൽ പവന് 1800 രൂപ കുറഞ്ഞതോടെ വിപണിയിൽ ആശ്വാസവും ആശങ്കയും ഒരുപോലെ ഉയരുന്നുണ്ട്.
നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,450 രൂപയും ഒരു പവൻ സ്വർണത്തിന് 1,15,600 രൂപയുമാണ് വിപണി വില. ഇന്ന് രാവിലെ വരെ പവന് 1,17,400 രൂപയായിരുന്നു നിരക്ക്. അതിനുശേഷമാണ് വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതി ചുങ്കം വർധിപ്പിച്ച സാഹചര്യത്തിൽ മെയ് 13-ന് ഒറ്റയടിക്ക് പവന് 10,200 രൂപയുടെ വർധനവാണ് ഉണ്ടായത്. ഈ മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണവില 1,23,120 രൂപയായി രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ഇന്നലെയും ഇന്നുമായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
