തോക്ക് ചൂണ്ടി ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; പത്തോളം പേർക്ക് പരിക്ക്

FEBRUARY 21, 2026, 11:30 PM

ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു, തൃക്കുന്നപ്പുഴ സ്വദേശിയായ വിഷ്ണു മറ്റൊരു സംഘത്തെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതോടെയാണ് തർക്കം രൂക്ഷമായത്. തുടർന്ന് പ്രതിസംഘം വിഷ്ണുവിനെ പട്ടിക ഉപയോഗിച്ച് തലയിൽ അടിച്ചതായി പറയുന്നു. ഇതിന് പിന്നാലെ ഇരുസംഘങ്ങളും തമ്മിൽ കൂട്ടത്തല്ല് ഉണ്ടായി.

സംഭവത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ പിടിച്ചെടുത്തു. ഉത്സവത്തോട് അനുബന്ധിച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam