ഗണേഷ് കുമാർ രാജിവെക്കില്ല; വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നൽകി ഗണേഷ് 

MARCH 10, 2026, 3:15 AM

തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങൾക്കിടെ രാജിവെക്കില്ലെന്ന് വ്യക്തമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടു കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് തീരുമാനം വ്യക്തമാക്കിയത്.

അതേസമയം മന്ത്രിക്കെതിരായ ഭാര്യയുടെ പരാതിയെ കുടുംബ പ്രശ്നമായി കണക്കാക്കി ഒത്തുതീർപ്പാക്കുന്ന സാഹചര്യത്തിലും വിഷയത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകുകയാണ്. സ്ത്രീപക്ഷ നിലപാടുകളാണ് പിണറായി സർക്കാരിന്റെ പ്രധാന നേട്ടമെന്ന വാദം മുന്നോട്ട് വച്ചിരിക്കെ, ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നത് ചോദ്യം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

വീട്ടിൽ കയ്യേറ്റം നടന്നുവെന്ന് പറഞ്ഞ് മന്ത്രിയുടെ ഭാര്യ അടിയന്തര സഹായ നമ്പറിലേക്ക് വിളിച്ച് പരാതി നൽകിയപ്പോഴും പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞുവെന്നുമാണ് ആരോപണം. മുഖ്യമന്ത്രിയുടെ മകളെ വിവരം അറിയിച്ചെന്ന വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നു.

vachakam
vachakam
vachakam

ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ പ്രത്യേക സംഘം രൂപീകരിച്ച് നടപടികൾ വേഗത്തിലാക്കിയ സർക്കാർ ഗണേഷ് കുമാറിന്റെ വിഷയത്തിൽ എന്താണ് ചെയ്തതെന്ന ചോദ്യം പ്രതിപക്ഷം ഉയർത്തുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഇത് പ്രധാന വിഷയമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം ഗണേഷ് കുമാർ മന്ത്രിയായി തുടരുന്നതിൽ മുന്നണിക്കുള്ളിൽ തന്നെ ചില എതിര്‍പ്പുകൾ ഉയരുന്നുവെന്നും, പ്രത്യേകിച്ച് സിപിഐയിൽ അസന്തോഷം ഉണ്ടെന്നുമാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam