തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ സംസ്ഥാന പോലീസ് മേധാവി ആർ. ശ്രീലേഖയ്ക്കുമെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തക പ്രസിഡന്റ് ബിനു ചുള്ളിയിലാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.
ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് പരാതിയിലെ ആരോപണം. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ആർ. ശ്രീലേഖയോടും സംസാരിച്ചതായി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺഗ്രസ് നടപടി ആവശ്യപ്പെട്ടത്.
സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ പേര് തന്നെ ‘അഡ്ജസ്റ്റ്മെന്റ് വകുപ്പ്’ എന്നാക്കണമെന്ന് ബിനു ചുള്ളിയിൽ വിമർശിച്ചു. മന്ത്രിക്കെതിരെ ഭാര്യ തന്നെ പരാതി പറഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ അറിയാമായിരുന്നിട്ടും വീണ വിജയനും ശ്രീലേഖയും ഇടപെട്ടില്ലെന്നും കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാൽപാറ ദുരന്തം: മർകസ് സംഘം മരണ വീടുകൾ സന്ദർശിച്ചു
മൂഴിക്കല്‍ കൊലപാതകം: കിണറ്റില്‍ കണ്ടെത്തിയ ഫോണുകള്‍ വഴിത്തിരിവാകുന്നു; ബന്ധുക്കളുടെ പങ്കിനെക്കുറിച്ച് സംശയം
'കെട്ടിട നിര്‍മാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി'; മന്ത്രി കെ രാജനെ
കെ സുധാകരന്റെ പരസ്യ പ്രസ്താവനയിൽ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തെ പരാതി അറിയിച്ചു