സൗജന്യ എൽപിജി സിലിണ്ടറുകൾ, 20000 ലിറ്റർ സൗജന്യ കുടിവെള്ളം; പ്രകടനപത്രിക പുറത്തിറക്കി എൻഡിഎ

MARCH 31, 2026, 6:02 AM

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രകടന പത്രിക പുറത്തുവിട്ട് എൻഡിഎ. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ആണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന തലക്കെട്ടോടൊണ് പ്രകടന പത്രിക പുറത്തിറക്കിയത്. 

എയിംസ് യാഥാർഥ്യമാക്കും, ക്ഷേമപെൻഷൻ 3000 രൂപ ആക്കും, പാവപ്പെട്ട കുടുംബങ്ങൾക്ക് രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകും എന്നിവയാണ് പ്രകടന പത്രികയിൽ ഉള്ളത്.

പാവപ്പെട്ട വനിതകൾക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡ്, ഓരോ വീട്ടിലും 20000 ലിറ്റർ സൗജന്യ കുടിവെള്ളം, ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കും, ശബരിമലയിൽ സിബിഐ അന്വേഷണം നടത്തും, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ സർവീസ് എന്നിവയും പ്രകടന പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വി.വി. രാജേഷ്, സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവർ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam