തിരുവനന്തപുരം: ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ കേസില്‍ മുന്‍ സന്തോഷ് ട്രോഫി ടീമംഗമായ നജീബ് ഖാന്‍ അറസ്റ്റില്‍. എക്‌സൈസും നര്‍ക്കോട്ടിക്‌സും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാളെ പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നിലവില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ സൂപ്രണ്ടായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. മൊബൈല്‍ ആപ്പുകള്‍ വഴി ഉപഭോക്താക്കളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചുനല്‍കുന്നതായിരുന്നു പ്രവര്‍ത്തന രീതി.
പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇയാളില്‍ നിന്ന് എംഡിഎംഎ വാങ്ങിയിരുന്നുവെന്ന വിവരവും അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
