ഇരിട്ടി: കണ്ണൂരിൽ കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി പ്രമുഖ നേതാക്കളുടെ പരസ്യമായ അതൃപ്തിയും പാർട്ടി മാറ്റവും ചർച്ചയാകുന്നു. ഇരിട്ടി കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ് പാർട്ടി വിടാൻ തീരുമാനിച്ചതാണ് കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുന്നത്.
നിലവിൽ ബിജെപി നേതാക്കളുമായി ചർച്ചകൾ നടത്തിയ തോമസ് വർഗീസ്, കേരള കോൺഗ്രസ് (എം) നേതൃത്വവുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്വീകരിച്ച പ്രതികാര നടപടികളുടെ ഭാഗമായാണ് തനിക്ക് ഡിസിസി ഭാരവാഹിത്വം നിഷേധിച്ചതെന്ന് തോമസ് വർഗീസ് പരസ്യമായി ആരോപിച്ചു.
അതേസമയം, കോൺഗ്രസ് നേതൃത്വത്തെ കൂടുതൽ വെട്ടിലാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ വി.ജെ. ഷാജി ബിജെപി വേദിയിൽ എത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കണ്ണൂരിൽ നടത്തിയ അദാലത്തിലാണ് തന്റെ പരാതിയുമായി ഷാജി എത്തിയത്. കെപിസിസി പ്രസിഡന്റിന്റെ കുടുംബാംഗം തന്നെ ബിജെപി വേദിയെ ആശ്രയിച്ചത് കോൺഗ്രസിനുള്ളിൽ വലിയ വിമർശനങ്ങൾക്കും അതൃപ്തിക്കും കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കണ്ണൂർ രാഷ്ട്രീയത്തിൽ കൂടുതൽ നിർണ്ണായകമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റിപ്പർ ചന്ദ്രൻ പ്രതിയായ ഇരട്ട കൊലക്കേസിലെ പ്രധാന ദൃക്സാക്ഷി മരിച്ച നിലയിൽ
ശിവൻകുട്ടിയ്ക്കെതിരെ പ്രവർത്തിച്ചു; സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി
വിഴിഞ്ഞം കൊലപാതകം; മര്ദനത്തിൽ യുവാവിന്റെ വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി
അനൗൺസ്മെന്റ് വിവാദം: താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ