ധീരജ് വധക്കേസ്: വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി മുൻ പ്രസിഡൻ്റ് ജോയ് തോമസ് 

MARCH 4, 2026, 10:23 PM

ഇടുക്കി: ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി മുൻ പ്രസിഡൻ്റ് ജോയ് തോമസ് രം​ഗത്ത്. കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലെത്തിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് സിപിഎം പറയണം. 

സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് എല്ലായിടത്തും ബഹളം വയ്ക്കുന്നുവെന്നും എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ കൊന്നുകളഞ്ഞ ആളുകളാണെന്നും ജോയ് തോമസ് പറഞ്ഞു.

അതിൻ്റെ പാപഭാരം മുഴുവൻ കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരുടെ തലയിൽ കെട്ടിവച്ചുവെന്നും ജോയ് തോമസ് പറഞ്ഞു. 

vachakam
vachakam
vachakam

ധീരജ് വധക്കേസിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന പരാമർശം തെരഞ്ഞെടുപ്പ് കാലത്ത് വലിയ രീതിയിൽ ചർച്ചയ്ക്ക് വഴിവെക്കും. എന്നാൽ ജില്ലാ നേതൃത്വം ഔദ്യോ​ഗികമായി പരാമർശത്തെ പിന്തുണച്ചിട്ടില്ല.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ധീരജ് വധത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്നും ജോയ് തോമസ് പറയുന്നു. ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസ്സിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. പരാമർശങ്ങൾ ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam