തിരുവനന്തപുരം: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സൂര്യനെല്ലി സ്വദേശി മാരിയുടെ കുടുംബത്തിന് ആദ്യസഹായമായി അഞ്ചുലക്ഷം രൂപ നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി.
കൊല്ലപ്പെട്ട മാരിക്ക് രണ്ട് കുഞ്ഞുങ്ങളാണ് ഉള്ളത്.രണ്ടരലക്ഷം വീതം ഓരോ കുട്ടിയുടേയും അക്കൗണ്ടിൽ ഇടും.മാരിയുടെ കുട്ടികളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കും. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മെൻഡറായി നിയോഗിക്കുമെന്നും എല്ലാ മാസവും 5000 രൂപ വീതം നൽകുമെന്നും ഷിബുബേബി ജോൺ അറിയിച്ചു.
കുട്ടിയുടെ സംരക്ഷണത്തിൽ പുതിയൊരു മാതൃക ഇവിടെ ആരംഭികയാണെന്നും മന്ത്രി പറഞ്ഞു.മാതാപിതാക്കൾ മരണപ്പെട്ടാൽ കുട്ടികൾ വഴിയാധാരമാകുന്ന രീതി ഉണ്ടാകില്ല. അവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. കുട്ടികളുടെ റേഷൻ സംവിധാനം സൗജന്യമാക്കുമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
