ഭക്ഷ്യവിഷബാധ?; കുറ്റിപ്പുറത്ത് ഏഴുവയസുകാരി കുഴഞ്ഞു വീണ് മരിച്ചു 

FEBRUARY 21, 2026, 11:16 PM

മലപ്പുറം: കുറ്റിപ്പുറത്ത് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുവയസുകാരി മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

കുട്ടിക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവും മാതാവും സഹോദരിയും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മിൻസയ്ക്കും കൂടുതൽ ക്ഷീണം അനുഭവപ്പെട്ടതിനാൽ ഇവർക്ക് ഡ്രിപ്പ് നൽകി. മറ്റുള്ളവർക്കും ആവശ്യമായ ചികിത്സ നൽകിയിരുന്നു.

ചികിത്സയ്ക്കിടെയാണ് ലസ്‌ന അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. തുടർന്ന് മറ്റ് കുടുംബാംഗങ്ങളെ കോട്ടയ്ക്കലിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

സംഭവത്തിൽ ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. വീട്ടിൽ തയ്യാറാക്കിയ ഭക്ഷണമാണ് എല്ലാവരും കഴിച്ചതെന്ന് അറിയുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചതായി അധികൃതർ അറിയിച്ചു. കുട്ടിയുടെ മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam