തിരുവനന്തപുരം - കാസർകോട് - മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിലെ ഭക്ഷണ മെനു റെയിൽവേ പരിഷ്കരിച്ചു. കേരളത്തിന്റെ തനത് രുചികൾ ഉൾപ്പെടുത്തി മൂന്ന് വ്യത്യസ്ത മെനുകളാണ് വിവിധ ദിവസങ്ങളിലായി യാത്രക്കാർക്ക് ലഭ്യമാകുക.
ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമായി നെയ്‌ച്ചോർ, മട്ടയരി ചോറ്, വെജ് ബിരിയാണി എന്നിവയ്ക്കൊപ്പം വറുത്തരച്ച ചിക്കൻ കറി, മീൻ കറി തുടങ്ങിയ നോൺ-വെജ് വിഭവങ്ങളും അടപ്രഥമൻ ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രഭാതഭക്ഷണത്തിൽ ഇഡലി, ഇടിയപ്പം, ഉപ്പുമാവ് എന്നിവയ്‌ക്കൊപ്പം മുട്ടറോസ്റ്റും വടയും ഉൾപ്പെടുന്നു. കൂടാതെ ഇലയട, കൊഴുക്കട്ട തുടങ്ങിയ നാടൻ പലഹാരങ്ങളും ലഘുഭക്ഷണ മെനുവിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ ട്രയൽ റണ്ണിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
നോണ്‍ വെജ്
മുട്ട ചിക്കിയത്, വെജ് കട്‌ലറ്റ്, ഉണ്ണിയപ്പം, ബ്രഡ് റോള്‍
ഇടിയപ്പം, മുട്ടറോസ്റ്റ്, വട, ടീ കേക്ക്
മുട്ട ചിക്കിയത്, മസാല ബണ്‍, വെജ് കട്‌ലറ്റ്, വട്ടയപ്പം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ മാറി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്
പുഴയില്‍ വീണ് ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍