ആലപ്പുഴ: ആലപ്പുഴ കലക്ടറേറ്റിന് സമീപം പ്രവർത്തിക്കുന്ന കയർഫെഡ് വിൽപനശാലയിൽ തീപിടിത്തം.
ലക്ഷങ്ങളുടെ കയർ ഉൽപ്പന്നങ്ങൾ കത്തിനശിച്ചു. രാവിലെ 9 മണിയോടെയാണ് ഷോറൂമിനുള്ളിൽ തീ പടർന്നത്.
ആലപ്പുഴ, തകഴി, ചേർത്തല എന്നിവിടങ്ങളിൽ നിന്നായി 5 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി.
കയർ, റബർ ഉൽപ്പന്നങ്ങൾ കത്തിയുണ്ടായ കനത്ത പുക കാരണം അഗ്നി രക്ഷാ ഉദ്യോഗസ്ഥർ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂമിലെ എയർ കണ്ടീഷണറിലാണ് ആദ്യം തീ കണ്ടത്.
ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ്
റിട്ട. ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ
ബിജെപിക്കെതിരെ വീണ്ടും കിറ്റ് ആരോപണം
ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു