തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ ചലച്ചിത്ര താരം സുധീർ കരമന എൽഡിഎഫ് സ്ഥാനാർഥി?

MARCH 20, 2026, 6:45 AM

തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ ചലച്ചിത്ര താരം സുധീർ കരമന എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട്. ഇടതു സ്വതന്ത്രനായിട്ടാണ് സുധീർ കരമന മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ഇതോടെ മണ്ഡലത്തിലെ പ്രധാന സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായി.

തിരുവനന്തപുരം സ്വദേശിയായ സുധീർ കരമന വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ്. അന്തരിച്ച നടൻ കരമന ജനാർദ്ദനൻ നായരുടെയും ജയ ജെ നായരുടെയും മകനുമാണ്.

vachakam
vachakam
vachakam

മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി സി പി ജോണും, എൻഡിഎ സ്ഥാനാർഥിയായി കരമന ജയനും മത്സരിക്കും. ഇതോടെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകാനാണ് സാധ്യത.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam