കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അറസ്റ്റിലായ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രമെന്ന് വ്യക്തമാക്കി എക്‌സൈസ്. ഈ ഫ്‌ളാറ്റില്‍ സിനിമാപ്രവര്‍ത്തകര്‍ നിത്യസന്ദര്‍ശകരാണെന്നും ഫ്‌ളാറ്റ് ഉപയോഗിക്കാന്‍ കോമണ്‍ കീ ആണ് ഉളളതെന്നും ആണ് പുറത്തു വരുന്ന വിവരം.
അതേസമയം ഫ്‌ളാറ്റുടമ ഛായാഗ്രഹകന്‍ സമീര്‍ താഹിറിനെ ചോദ്യംചെയ്യാന്‍ ഉടന്‍ നോട്ടീസ് നല്‍കും എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതിനോടൊപ്പം തന്നെ കഞ്ചാവ് എത്തിച്ച ഇടനിലക്കാരനായുളള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് എക്‌സൈസ്. മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് ഇന്നലെയാണ് ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും സുഹൃത്തും ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്ന് പിടിയിലായത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്