അക്രമം കണ്ടു നിന്ന മുഴുവൻ പേര്‍ക്കും സസ്പെൻഷൻ; 12 വിദ്യാര്‍ഥികള്‍ക്ക് കൂടി പരീക്ഷാ വിലക്ക്

MARCH 2, 2024, 8:49 AM

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തില്‍ പ്രതികളായ 12 വിദ്യാർഥികള്‍ക്കെതിരെ നടപടി. പത്ത് വിദ്യാർഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവർക്ക് ക്ലാസില്‍ പങ്കെടുക്കാനോ പരീക്ഷ എഴുതാനോ സാധിക്കില്ല. 

പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മർദ്ദിച്ചവരാണിവർ. മറ്റ് രണ്ട് പേർക്ക് ഒരു വർഷത്തേക്ക് ഇന്‍റേണല്‍ പരീക്ഷ എഴുതുന്നതിലാണ് വിലക്ക്.

മർദ്ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിനാണ്  നടപടി. ഈ 12 വിദ്യാർഥികളേയും ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. ഹോസ്റ്റലിലെ വിദ്യാർഥികൾക്കെതിരെയും നടപടിയുണ്ട്.

vachakam
vachakam
vachakam

അക്രമം കണ്ടു നിന്ന  എല്ലാവരെയും ഏഴ് ദിവസത്തേക്ക് കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിൽ കയറാനും സാധിക്കില്ല. സംഭവം നടന്ന 16, 17, 18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് ശിക്ഷ.

റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർഥികള്‍ക്ക് വേണമെങ്കില്‍ വിസിക്ക് അപ്പീല്‍ നല്‍കാമെന്നു ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കേസിലെ മുഖ്യപ്രതികളടക്കമുള്ള 19 പേർക്കു മൂന്ന് വർഷത്തേക്ക് പഠന വിലക്ക് ഏർപ്പെടുത്തിയയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam