തനിക്ക് പാർലമെന്ററി മോഹങ്ങളില്ലെന്ന് വെളളാപ്പളളി നടേശൻ

JUNE 22, 2025, 7:29 AM

കൊച്ചി: ഈഴവ സമുദായത്തിന്റെ ശത്രു സമുദായാംഗങ്ങൾ തന്നെയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. 

'മലപ്പുറത്ത് ഈഴവ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനമില്ല. അക്കാര്യം ചൂണ്ടിക്കാണിച്ച എന്നെ എതിർത്തു. ഞാൻ മുസ്‌ലിം വിരുദ്ധനല്ല. എന്നെ വർഗീയവാദിയായി ചിത്രീകരിച്ചു.

മുസ്‌ലിം സമുദായത്തിന് മലപ്പുറത്ത് 11 എയ്ഡഡ് കോളേജുകളുണ്ട്. മലപ്പുറം മുഴുവൻ മുസ്‌ലീങ്ങളല്ല. ഒരു സമുദായം മാത്രം വളർന്നാൽ പോരാ. എനിക്ക് ഇതിൽ അഭിപ്രായം പറയാനുളള അവകാശമുണ്ട്'- വെളളാപ്പളളി നടേശൻ പറഞ്ഞു.

vachakam
vachakam
vachakam

സാമൂഹിക നീതി ഇല്ലാതാകുമ്പോൾ താൻ ആ അനീതി ചൂണ്ടിക്കാട്ടുമെന്നും അതിൽ ആരും തന്നെ കുറ്റപ്പെടുത്തേണ്ടെന്നും വെളളാപ്പളളി പറഞ്ഞു. സത്യം പറയുമ്പോൾ തന്നെ എന്തിനാണ് കല്ലെറിയുന്നതെന്നും അദ്ദേഹം ചോദിച്ചു.

തനിക്ക് പാർലമെന്ററി മോഹങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ഡിയെ കാണിച്ച് പേടിപ്പിക്കാൻ ശ്രമിച്ചെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പലതും ശ്രമിച്ചിട്ടും ഒന്നും നടന്നില്ലെന്നും വെളളാപ്പളളി നടേശൻ കൂട്ടിച്ചേർത്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam