പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

MARCH 22, 2026, 12:36 AM

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിലെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥനിലേക്ക് നീളുന്നു.ഒരു ഉന്നത ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മോഷണത്തിൽ പങ്കുണ്ടെന്ന തെളിവുകൾ പോലീസിന് ലഭിച്ചതായാണ് പുറത്തുവരുന്ന വിവരം.ക്യാമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അന്വേഷണസംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. 

അതേസമയം, അതീവ സുരക്ഷയുള്ള ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകൾ പുറത്തുനിന്നുള്ളവർ മോഷ്ടിച്ചതാകാമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ കരുതിയിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ക്യാമ്പിനുള്ളിലുള്ളവർ തന്നെയാകാം ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്.

1929-ൽ സർക്കാർ സൈന്യത്തിന് കൈമാറിയ രണ്ട് വലിയ ആനക്കൊമ്പുകളാണ് കഴിഞ്ഞ ഫെബ്രുവരി 13-ന് മോഷണം പോയത്. ഏകദേശം രണ്ട് കോടി രൂപയോളം ഇവയ്ക്ക് വിലമതിക്കും. ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബിലായിരുന്നു ഇവ പ്രദർശിപ്പിച്ചിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam