നാമനിർദേശപത്രിക ഉൾപ്പെടെ തയ്യാറാക്കിവച്ചിരുന്നു: സീറ്റ് ലഭിക്കാത്തതിൽ നിരാശ പരസ്യമാക്കി  എൽദോസ് കുന്നപ്പിള്ളി

MARCH 19, 2026, 8:20 PM

പെരുമ്പാവൂർ:  സീറ്റ് ലഭിക്കാത്തതിൽ നിരാശ പരസ്യമാക്കി സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. കെ സി വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ അവസാന നിമിഷംവരെ പിന്തുണ നൽകിയെന്നും നന്ദിയുണ്ടെന്നും എൽദോസ് അറിയിച്ചു. 

സീറ്റ് ലഭിക്കാത്തതിൽ വേദനയുണ്ടെന്നും പാർട്ടിയോട് കൂറുള്ളവനാണെന്നും പ്രതിഷേധമില്ലെന്നും എൽദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞു. 

നാമനിർദേശപത്രിക ഉൾപ്പെടെ തയ്യാറാക്കി വച്ചിരിക്കുകയാണെന്നും കൂടെ നിന്ന സഹപ്രവർത്തകരോട് ഉൾപ്പെടെ ചേർന്ന് അടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

'വളരെ പ്രതീക്ഷയോടെയാണ് അവസാന നിമിഷം വരെ ഇരുന്നത്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മുൻ പ്രതിപക്ഷ നേതാവ് അടക്കമുള്ള സംസ്ഥാന നേതൃത്വം കേരളത്തിലെ സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് ഉണ്ടാകുമെന്ന് വാക്ക് നൽകിയിരുന്നു. വോട്ടർപട്ടികയിൽ ഒമ്പതിനായിരത്തോളം വോട്ടുകൾ ചേർത്തു.

പെരുമ്പാവൂരിലെ മുഴുവൻ പഞ്ചായത്ത് മുൻസിപ്പൽ ചെയർമാൻമാർ ഉൾപ്പെടെ താൻ സ്ഥാനാർത്ഥിയാകണമെന്ന് ആഗ്രഹിച്ചു. എന്നാൽ അതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച നേതൃത്വത്തിന്റെ തീരുമാനത്തിൽ നിരാശയും വേദനയുമുണ്ട്', എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam