ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ പീഡനശ്രമം; കൊല്ലത്ത് വയോധികന്‍ പിടിയില്‍

MARCH 30, 2025, 10:50 PM

കൊല്ലം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പിടിയില്‍. കൊല്ലത്ത് ചാത്തന്നൂര്‍ സ്വദേശി യാശോധരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം ചാത്തന്നൂര്‍ കുടുക്കറ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു പ്രതിയായ യാശോധരന്‍.

കഴിഞ്ഞ ദിവസം ഉച്ചയോടെ ചാത്തന്നൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഓട്ടോറിക്ഷയില്‍ യുവതിയുടെ വീടിന് സമീപത്ത് 56 കാരനായ യശോധരന്‍ എത്തി. മദ്യലഹരിയില്‍ ആയിരുന്ന പ്രതി ഭിന്നശേഷിക്കാരിയായ യുവതി മാത്രമുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി, വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ടാണ് പ്രദേശവാസികള്‍ ഓടിക്കൂടിയത്.

അംഗപരിമിതയായ പെണ്‍കുട്ടിയെ ഇയാള്‍ തറയില്‍ തള്ളിയിട്ടിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. തുടര്‍ന്ന് ചാത്തന്നൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പ്രതിയെ പിടികൂടിയ ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സ്റ്റേഷനില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഭവനഭേദനം, സ്ത്രീകള്‍ക്ക് നേരെ ഉള്ള അതിക്രമം, പീഡന ശ്രമം ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമതിയാണ് കേസ്. ചാത്തന്നൂര്‍ ടൗണ്‍ താഴം കുടുക്കറ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന യാശോദരനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ ആഴ്ചകള്‍ക്ക് മുമ്പ് സ്ഥാനത് നിന്ന് മാറ്റിയെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam